വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
കല്‍പ്പറ്റ: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് വയനാട്ടില്‍ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു.
കമ്പളക്കാട് കുറുമ്പാലക്കോട്ട കളപ്പുരയ്ക്കല്‍ തോമസിനെ(65)യാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനടുത്തുള്ള കാപ്പിത്തോട്ടത്തില്‍ നിന്നാണ് തോമസിന്റെ മൃതദേഹം കണ്ടുകിട്ടിയത്.
തിരുവോണദിവസം മുതല്‍ തോമസിനെ കാണാനില്ലായിരുന്നു. ബന്ധുവീട്ടില്‍ പോയതായിരിക്കാമെന്ന നിഗമനത്തിലായിരുന്ന വീട്ടുകാര്‍.
എന്നാല്‍ ബുധനാഴ്ച തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീടിന്റെ പരിസരത്തു നടത്തിയ തിരിച്ചിലില്‍ തോമസിന്റെ മൃതേദേഹം കണ്ടെത്തുകയായിരുന്നു.
വര്‍ഷങ്ങളായി ഇഞ്ചി കൃഷി നടത്തിവരുകയായിരുന്നു തോമസ്. കൃഷിയിലുണ്ടായ തകര്‍ച്ചയും സാമ്പത്തിക ബാധ്യതയും കാരണം ഇത്തവണ കൃഷി ചെയ്യാതെ വീട്ടിലിരിക്കുകയായിരുന്നു.
കാര്‍ഷികാവശ്യത്തിനായി നിരവധി ബാങ്കുകളില്‍ നിന്ന് പണം കടമെടുത്തിരുന്നു. മേരിയാണ് തോമസിന്റെ ഭാര്യ. മോളി,ടോമി, മിനി എന്നിവര്‍ മക്കളാണ്. കമ്പളക്കാട് പൊലീസ് ഇന്‍ക്വസ്റ് നടത്തി.












Click it and Unblock the Notifications