കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദന്‍ബാദ് എക്സ്പ്രസില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ റയില്‍വേ സ്റേഷനിലെത്തിയ ദന്‍ബാദ് എക്സ്പ്രസില്‍ നിന്നും 30കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

തീവണ്ടിയിലെ ആളില്ലാത്ത എ.സി കോച്ചില്‍ നിന്നാണ് മൂന്ന് സഞ്ചികളിലായി സൂക്ഷിച്ചുവെച്ച കഞ്ചാവ് കണ്ടെത്തിയത്.

റയില്‍വേ പൊലീസ് എസ്ഐ ടി.കെ രാജു, ഹെഡ് കോണ്‍സ്റബിള്‍ പി.കെ കുട്ടപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പായ്ക്കറ്റുകള്‍ എക്സൈസ് വകുപ്പിന് കൈമാറി. ബുധനാഴ്ച രാത്രി 8.30നാണ് ദര്‍ബാദ് എക്സ്പ്രസ് ആലപ്പുഴ സ്റേഷനിലെത്തിയത്.

പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 100,000രൂപ വിലവരുമെന്ന് കരുതുന്നു. ഇതാരാണ് സൂക്ഷിച്ചതെന്നോ എവിടേയ്ക്കാണ് കൊണ്ടുപോകുന്നതെന്നോ ഉള്ള കാര്യം അറിവായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X