ഗുരുദേവ നാണയം പ്രകാശനം ചെയ്തു
ശിവഗിരി: ശ്രീനാരായണഗുരുവിന്റെ 152-ാമത് ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഗുരുദേവ നാണയം പ്രകാശനം ചെയ്തു. മുഖ്യമന്ത്രി അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം പരിപാടി ഉദ്ഘാടനം ചെയ്തു.
ഗുരുദേവന്റെ ചിത്രം ആലേഖനം ചെയ്ത അഞ്ച് രൂപ നാണയം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നല്‍കിയാണ് ചിദംബരം പ്രകാശനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് ചിദംബരം നാണയങ്ങള്‍ സ്വാമി സൂക്ഷ്മാനന്ദനും സിനിമാ താരം ദിലീപിനും കൈമാറി.
വ്യാഴാഴ്ച രാവിലെ ശിവഗിരി മഠത്തില്‍ നടന്ന ചടങ്ങില്‍ ധര്‍മ്മസംഘം ട്രസ്റ് പ്രസിഡന്റ് സ്വരൂപാനന്ദസ്വാമികള്‍ പതാക ഉയര്‍ത്തി.
കേന്ദ്ര മന്ത്രി വയലാര്‍ രവി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, സ്വാമി സമ്പൂര്‍ണാനന്ദ, വര്‍ക്കല രാധാകൃഷ്ണന്‍ എംപി, പി.സി തോമസ് എംപി, വര്‍ക്കല കഹാര്‍ എംഎല്‍എ, സ്വാമി ശുഭാംഗാനന്ദ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications