Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേമാതരം: അഹമ്മദിനെതിരെ ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഇ.അഹമ്മദ് നടത്തിയ പ്രസ്താവനയെ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ജെ.ശിശുപാലന്‍ രൂക്ഷമായി വിമര്‍ശിച്ചു.

വന്ദേമാതരംആലപിക്കുന്നതുമായി ബന്ധപ്പെട്ട് അഹമ്മദ് ദേശവിരുദ്ധ ശക്തികള്‍ക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടതെന്ന് ശിശുപാലന്‍ ആരോപിച്ചു.

തിരുവനന്തപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച വന്ദേമാതരം ആലാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഷ്ടമുള്ളവര്‍ക്ക് ഗാനം ആലപിക്കുകയോ ആലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കുകയോ ചെയ്യാമെന്നാണ് അഹമ്മദിന്റെ നിലപാട്.

ഇത്തരത്തിലൊരു നിലപാട് വന്ദേമാതരത്തിനുനേരെ കൈക്കൊള്ളാന്‍ പാടില്ല. കമ്പോളസംസ്കാരത്തിന്റെ ചുവട് പിടിച്ചാണ് ഇ.അഹമ്മദ് സംസാരിക്കുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.

മതത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് പ്രത്യേകം രാഷ്ട്രം വേണമെന്ന് വാദിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ പരമ്പരയാണോ അഹമ്മദിന്റെ ലീഗെന്ന് വ്യക്തമാക്കണമെന്നും ശിശുപാലന്‍ ആവശ്യപ്പെട്ടു.

സ്വാതന്ത്യ്രം നേടി അരനൂറ്റാണ്ട് പിന്നിട്ടെങ്കിലും ഇന്ത്യ ഇന്നും ദേശവിരുദ്ധ ശക്തികളുടെ പിടിയിലാണെന്ന് ഹിന്ദു ഐക്യവേദി സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തി.ദേശവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനം ഭരണവര്‍ഗ്ഗം അവസാനിപ്പിക്കണം.

ആര്‍.എസ്.എസ്. സഹപ്രാന്ത പ്രചാരക് നന്ദ കുമാര്‍, മാനവിക വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, കെ.രാമന്‍പിള്ള, വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+