ജോസഫ് പ്രശ്നം: പരാതിക്കാരി മുഖ്യമന്ത്രിയെ നന്ദിയറിയിച്ചു
തിരുവനന്തപുരം: വിമാനയാത്രയ്ക്കിടയില്‍ പി.ജെ ജോസഫ് മോശമായി പെരുമാറിയെന്ന കേസിലെ പരാതിക്കാരി പ്രശ്നത്തില്‍ ഉചിതമായ നടപടി കൈക്കൊണ്ട മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പ്രശംസാ സന്ദേശം അയച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ചെന്നൈയില്‍ താമസിക്കുന്ന ലക്ഷ്മി ഗോപകുമാറാണ് ജോസഫിനെതിരെയുള്ള നടപടിയില്‍ നന്ദി രേഖപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിയ്ക്ക് സന്ദേശമയച്ചത്.
ആരോപണത്തെക്കുറിച്ച് ഐജി ബി. സന്ധ്യ നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സെപ്തംബര്‍ 4 തിങ്കളാഴ്ചയാണ് ജോസഫ് പൊതുമരാമത്ത് മന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചത്.
സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്ക് പ്രജോദനം നല്‍കുന്നതും ഒപ്പം ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ക്കുള്ള മുന്നറിയിപ്പും കൂടിയാണ് മുഖ്യമന്ത്രിയുടെ നടപടിയെന്ന് ഇവര്‍ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications