മുഹമ്മദ് കമ്മറ്റി റിപ്പോര്‍ട്ട്: അന്തിമതീരുമാനം വ്യാഴാഴ്ച
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകളുടെ പ്രവേശന നടപടികളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയില്‍ ജസ്റിസ് പി.എ മുഹമ്മദ് കമ്മറ്റി വ്യാഴാഴ്ച തീരുമാനമെടുക്കും.
ഇതിനായി പഴയ ഹൈക്കോടതി മന്ദിരത്തിലെ കമ്മറ്റി ഓഫീസില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് യോഗം ആരംഭിക്കും. സര്‍ക്കാറും മാനേജ്മെന്റുകളും ഹാജരാക്കിയ തെളിവുകളും 33വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതികളും ഇവരുടെയെല്ലാം വാദങ്ങളിലുമുള്ള പരിശോധകള്‍ ബുധനാഴ്ചയോടെ കമ്മറ്റി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
അവസാനം പരിഗണിക്കേണ്ട വിഷയങ്ങളുടെ കരടുരേഖയും തയ്യാറായി. സുപ്രിം കോടതി നിര്‍ദ്ദേശിച്ചതുപ്രകാരം സെപ്തംബര്‍ എട്ടിനകം തന്നെ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കമ്മറ്റി മാനേജര്‍ സുബ്രഹ്മണ്യന്‍ അറിയിച്ചു.
വ്യാഴാഴ്ച നടക്കുന്ന സുപ്രധാന സിറ്റിംഗില്‍ അധ്യക്ഷനായ ജസ്റിസ് പി. എ മുഹമ്മദിനു പുറമേ അംഗങ്ങളായ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പി.ജെ തോമസ്, ആരോഗ്യ സെക്രട്ടറി വിശ്വാസ് മേത്ത, നിയമ സെക്രട്ടറി പി.എസ് ഗോപിനാഥ്, പ്രവേശന പരീക്ഷാ കമ്മിഷണര്‍ മാവോജി, പ്രൊഫ. അനിരുദ്ധന്‍ എന്നിവരും പങ്കെടുക്കും.












Click it and Unblock the Notifications