ധന്‍ബാദ് ഖനിയപകടം: 50 പേരും മരിച്ചു
റാഞ്ചി: ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ബിസിസിഎല്ലിന്റെ നഗദ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 50 പേരും മരിച്ചു.
ഇതുവരെ നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ 45 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി 9 മണിയോടെ ഖനിയില്‍ സ് ഫോടനം നടത്തവേ ഉണ്ടായ വാതക ചോര്‍ച്ചയാണ് ദുരന്തത്തിന് കാരണമായത്. മൂന്ന് പേര്‍ ഖനിയില്‍നിന്നും പൊള്ളലുകളോടെ രക്ഷപ്പെട്ടിരുന്നു.
സ് ഫോടനത്തെത്തുടര്‍ന്ന് വമിച്ച കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് എല്ലാവരും മരിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
മരിച്ചവരുടെ കുടുംബത്തിന് 3 ലക്ഷം രൂപാ വീതം നല്‍കുമെന്ന് ഝാര്‍ഖണ്ഡ്സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആശ്രിതരില്‍ ഒരാള്‍ക്ക് വീതം ഖനിയില്‍ തൊഴില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഖനിയുടെ ഉള്ളിലായി 450 മീറ്റര്‍ ആഴത്തിലാണ് ദുരന്തമുണ്ടായത്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഉള്ളിലോട്ട് കടക്കാന്‍ കഴിയാതത്ര ചൂടാണ് സ്ഫോടനത്തെത്തുടര്‍ന്ന് ഖനിയിലുണ്ടായത്.
ഓക്സിജന്റെ അളവ് കുറവായതും രക്ഷാ പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമായി. ബാക്കി മൃതദേഹങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications