മഹാരാഷ്ട്രയില്‍ സ്ഫോടന പരമ്പര: 25 മരണം
നാസിക്: മഹാരാഷ്ട്രയില്‍ വീണ്ടും സ്ഫോടന പരമ്പര. നാസിക് ജില്ലയിലെ മാലഗാവില്‍ വെള്ളിയാഴ്ചയുണ്ടായ നാല് ബോംബ് സ്ഫോടനങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
ആദ്യത്തെ രണ്ട് സ്ഫോടനങ്ങള്‍ ബാജു ഖന്നയിലാണ് നടന്നത്. പിന്നീട് മുഷൈരാ ചൗക്കിലും മൗനി മസ്ജിദിലും സ്ഫോടനങ്ങളുണ്ടായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
മാലഗാവിലെ മാര്‍ക്കറ്റിലെ ഒരു ഇറച്ചിക്കടയിലാണ് ആദ്യം സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്നതിന് സമീപം ഒരു മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്നുണ്ട്. ആളുകള്‍ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനങ്ങളെ തുടര്‍ന്ന് മഹാരാശ്ര്ട പൊലീസ് സംസ്ഥാന വ്യാപകമായി അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കുപടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മാലഗാവ് യന്ത്രത്തറികള്‍ക്കു പ്രശസ്തമാണ്. ഇവിടത്തെ ജനസംഖ്യയിലെ 75 ശതമാനവും മുസ്ലിങ്ങളാണ്. പലപ്പോഴും ഇവിടെ വര്‍ഗീയ ലഹളകളുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications