മുല്ലപ്പെരിയാര്‍ പ്രശ്നം: കേരളത്തിന് സുപ്രിംകോടതി നോട്ടീസ്
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷാ നിയമം സ്റേചെയ്യണമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ ഹര്‍ജിയില്‍ സുപ്രിംകോടതി കേരളത്തന് നോട്ടീസയച്ചു.
ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ മുല്ലപ്പെരിയാര്‍ പ്രശ്നം വീണ്ടും സുപ്രിം കോടതിയുടെ പരിഗണനയില്‍ വന്നിരിക്കുകയാണ്.
ഡാമിന്റെ ജലനിരപ്പ് 142അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാടിനെ അനുവദിച്ചുകൊണ്ട് സുപ്രിംകോടതി വിധി പുറപ്പെടുവിച്ച ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഡാം സുരക്ഷാ നിയമം ഭേദഗതി ചെയ്തിരുന്നു.
കേരളത്തിന്റെ ഭൂപരിധിയില്‍പ്പെടുന്ന ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നടപടികളെടുക്കുന്നതിനുമുള്ള അധികാരം ഡാം സുരക്ഷാ അതോറിറ്റിയില്‍ നിക്ഷിപ്തമാണെന്നതാണ് ഭേദഗതി.
കേരളത്തിന്റെ ഈ നടപടിക്കെതിരെയാണ് തമിഴ്നാട് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അണക്കെട്ട് സംബന്ധിച്ച സുപ്രിം കോടതി വിധിയെ അട്ടിമറിക്കാനാണ് കേരളം ഇത്തരത്തിലൊരു നടപടിയെടുത്തതെന്ന് ഹര്‍ജിയില്‍ തമിഴ്നാട് ആരോപിച്ചിരുന്നു.












Click it and Unblock the Notifications