Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: കോടതി വിധിയുമായി തമിഴ്നാട് മുന്നോട്ട്

മധുര: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാട് സര്‍ക്കാറിലെ പൊതുമരാമത്ത് വകുപ്പ് നടപിടകള്‍ തുടങ്ങി.

സുപ്രിം കോടതി വിധിപ്രകാരമാണ് ജലനിരപ്പുയര്‍ത്തുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നത്. അണക്കെട്ടിലെ ഷട്ടറുകള്‍ താഴ്ത്തി ജലനിരപ്പ് ഉയര്‍ത്താന്‍ അണക്കെട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചുതുടങ്ങിയാല്‍ ഷട്ടറുകള്‍ താഴ്ത്താന്‍ തങ്ങള്‍ എല്ലാവിധത്തിലും തയ്യാറെടുത്തുകഴിഞ്ഞതായി തമിഴ്നാട് വാട്ടര്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ മധുര പ്രവിശ്യയുടെ ചീഫ് എന്‍ജിനീയര്‍ ആര്‍.വി.എസ് വിജയകുമാര്‍ പറഞ്ഞു.

അണക്കെട്ടിലെ നീരൊഴുക്ക് നിയന്ത്രിക്കുന്ന 13ഷട്ടറുകളും അറ്റകുറ്റപ്പണി കഴിഞ്ഞ് തീര്‍ത്തും പ്രവര്‍ത്തനക്ഷമമാണെന്നും നീരൊഴുക്ക് വര്‍ദ്ധിച്ചാല്‍ ഈ ഷട്ടറുകള്‍ താഴ്ത്തുമെന്നും അദ്ദേഹം അറിയിച്ചു.

മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ ഇതിനുമുമ്പ് 1979ലാണ് താഴ്ത്തിയത്. സുപ്രിം കോടതി വിധിയനുസരിച്ച് ഷട്ടര്‍ താഴ്ത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ ശ്രമം തുടങ്ങിയതോടെ അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച് കേരളത്തില്‍ കടുത്ത ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.

നിലവില്‍ 119.20 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 136 അടിയാണ് നിലവില്‍ അണക്കെട്ടിന്റെ നിയന്ത്രിത സംഭരണ ശേഷി. ഇത് 142 അടിയായി ഉയര്‍ത്താനാണ് സുപ്രിം കോടതി അനുമതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ അണക്കെട്ട് നില്‍ക്കുന്ന പ്രദേശം ഭൂകമ്പസാധ്യതാ പ്രദേശമാണെന്നും ജലനിരപ്പ് ഉയര്‍ത്തുന്നത് വന്‍ സുരക്ഷാപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കേരളത്തിന്റെ വാദം.

അണക്കെട്ട് നിലനില്‍ക്കുന്ന സ്ഥലത്ത് പ്രകമ്പനങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചതെന്നാണ് വിജയകുമാര്‍ പറയുന്നത്. അണക്കെട്ട് നില്‍ക്കുന്ന പ്രദേശത്ത് ഭൂകമ്പ മാപിനി സ്ഥാപിക്കുക വഴി ഇത്തരം അഭ്യൂഹങ്ങളെ ഒഴിവാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+