Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ഭക്ഷ്യസംസ്കരണ ശാല സ്ഥാപിക്കും: എളമരം കരിം

കോഴിക്കോട്: വയനാട് ജില്ലയില്‍ ലോകോത്തര ഗുണനിലവാരമുള്ള ഭക്ഷ്യസംസ്കരണശാല സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി എളമരം കരീം.

കിന്‍ഫ്രയും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യസംസ്കരണ ശില്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കരിം.

ഭക്ഷ്യസംസ്കരണരംഗത്തും വിപണനരംഗത്തുമുള്ള ആഭ്യന്തര വിപണിയെ മുന്‍നിര്‍ത്തിയായിരിക്കും സംസ്കരണശാല സ്ഥാപിക്കുക. സ്വാകാര്യപങ്കാളിത്തത്തോടെ കാര്‍ഷിക-വ്യാവസായിക മേഖലകളുമായി സഹകരിച്ചുകൊണ്ടായിരിക്കും ഈ സ്ഥാപനം പ്രവര്‍ത്തിക്കുക.

ഭക്ഷ്യനിര്‍മ്മണ വ്യാവസായ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടുകൂടി ഗുണമേന്മയേറിയ അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തനരീതികളും ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ കേന്ദ്രം തുടങ്ങാനുദ്ദേശിക്കുന്നത്.

കേരളത്തിലെ ഇടത്തരം കാര്‍ഷിക ഭക്ഷ്യനിര്‍മ്മാണയൂണിറ്റുകളെല്ലാം കിന്‍ഫ്രയുടെ പ്രവര്‍ത്തനം വഴി വികസനം നേടും. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ മൂല്യവര്‍ദ്ധിത ഭക്ഷ്യവസ്തു നിര്‍മ്മാണമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്- മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+