ഹെലികോപ്റ്റര്‍ ടൂറിസം പദ്ധതിയ്ക്ക് പ്രിയം
തിരുവനന്തപുരം: കേരളത്തിലെ ഹെലികോപ്റ്റര്‍ ടൂറിസം പദ്ധതിയ്ക്ക് സഞ്ചാരികള്‍ക്കിടയില്‍ പ്രിയമേറുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ കമ്പനിയായ ഡക്കാന്‍ ഏവിയേഷന്‍ രണ്ട് മാസം മുമ്പാണ് ടൂറിസം മേഖലിയില്‍ ഹെലികോപ്റ്റര്‍ സംവിധാനം പ്രയോജനപ്പെടുത്തുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
രണ്ട് മാസം കൊണ്ട് 52 മണിക്കൂറാണ് ഡക്കാന്‍ ഏവിയേഷന്റെ ഹെലികോപ്റ്റര്‍ സഞ്ചാരികള്‍ക്കായി പറന്നത്. പദ്ധതിയുടെ തുടക്കത്തില്‍ത്തന്നെ ഇത്ര നല്ല പ്രതികരണമുണ്ടാകുന്നത് സാധാരണമല്ലെന്ന് ഡക്കാന്‍ ഏവിയേഷന്‍ ബേസ് മാനേജര്‍ എസ്.ബി നായര്‍ പറയുന്നു.
ആകെയുള്ള അഞ്ച് ഹെലികോപ്റ്ററില്‍ ഒന്നാണ് കേരളത്തില്‍ സര്‍വ്വീസ് നടത്തുന്നത്. ഒരേസമയം ആറ് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് ഈ വാഹനം. ഒരുമണിക്കൂര്‍ നേരം സഞ്ചരിക്കുന്നതിന് 70,000രൂപയാണ് ഈടാക്കുന്നത്. രാത്രിസര്‍വ്വീസും ആവശ്യമാണെങ്കില്‍ 15,000രൂപ അധികം ചെലവു വരും.
തേക്കടി, മൂന്നാര്‍, കൊച്ചി, ആലപ്പുഴ, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഹെലികോപ്റ്റര്‍ സര്‍വ്വീസ് നടത്തുന്നത്.
എയര്‍ ഡെക്കാന്‍ ഡെക്കാന്‍ ഏവിയേഷന്റെ സഹോദര സ്ഥാപനമാണ്. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വന്‍സാധ്യതകള്‍ നല്‍കുന്നതാണ് തങ്ങളുടെ സ്ഥാപനമെന്നും അടുത്തമാസങ്ങളില്‍ ആരംഭിക്കുന്ന സീസണില്‍ കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ ലാഭം നേടാനാവുമെന്ന വിശ്വാസത്തിലാണ് കമ്പനിയെന്നും എസ്.ബി.നായര്‍ പറഞ്ഞു.












Click it and Unblock the Notifications