ജോസഫ് പ്രശ്നം: ജുഡീഷ്യല്‍ അന്വേഷണം നടത്തുംമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രിസ്ഥാനം രാജിവെച്ച പി.ജെ.ജോസഫിനെതിരെ ഉയര്‍ന്ന വിമാനയാത്രാ വിവാദത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ജോസഫ് വ്യാഴാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
ഈ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനായി സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാന്‍ കഴിയുമോ എന്നകാര്യം അന്വേഷിയ്ക്കും.
സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ വിരമിച്ച ജഡ്ജി ചുമതലപ്പെടുത്തും. ജൂഡീഷ്യല്‍ അന്വേഷണം നടത്തുന്നതിനിടയില്‍ പൊലീസ് അന്വേഷണം കൂടി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടുംകൂടി ഒരേ സമയം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. ജോസഫിന് പകരം കേരള കോഗ്രസ് മന്ത്രിസ്ഥാനത്തേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്ത ടി.യു.കുരുവിളയ്ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യവും കുരുവിളയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും ഇടതുമുന്നണി ചര്‍ച്ചചെയ്ത് തീരുമാനിയ്ക്കും- വി.എസ് വ്യക്തമാക്കി.












Click it and Unblock the Notifications