റിപ്പോര്‍ട്ട് സമര്‍പ്പിച്ചു: മാനേജ്മെന്റ് നടത്തിയ പ്രവേശന പരീക്ഷകള്‍ അസാധുവാക്കി
കൊച്ചി: സ്വാശ്രയ പ്രവേശന പരീക്ഷാ നടപടികള്‍ അന്വേഷിച്ച ജസ്റിസ് പി.എ മുഹമ്മദ് കമ്മറ്റി അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു.
വെള്ളിയാഴ്ച രാവിലെ വിദ്യാഭ്യാസ മന്ത്രി എം. എ ബേബിയെ സന്ദര്‍ശിച്ചാണ് കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സ്വാകാര്യ സ്വാശ്രയ മാനേജ്മെന്റുകള്‍ 2006അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി നടത്തിയ മുഴുവന്‍ പ്രവേശന പരീക്ഷകളും അസാധുവാണെന്ന് കമ്മറ്റി വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഓരോ മാനേജ്മെന്റുകള്‍ പ്രത്യേകമായും മാനേജ്മെന്റുകളുടെ കണ്‍സോഷ്യവും നടത്തിയ പ്രവേശന പരീക്ഷകള്‍ സുതാര്യമല്ലെന്നും കമ്മറ്റി കണ്ടെത്തി.
ഇതിനകംതന്നെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കുന്നതാണ് കമ്മറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 11.30നാണ് റിപ്പോര്‍ട്ടില്‍ ജസ്റിസ് പി.എ മുഹമ്മദ് ഒപ്പുവെച്ചത്.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമര്‍പ്പിച്ച 33 പരാതികള്‍ പരിശോധിച്ച കമ്മറ്റി ഒന്‍പത് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വ്യാഴാഴ്ച മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ അസാധുവാക്കാന്‍ തീരുമാനിച്ചത്.
പ്രവേശന പരീക്ഷകളിലും തുടര്‍നടപിടകളിലും സ്വാശ്രയ മാനേജ്മെന്റുകല്‍ തള്ളിക്കളയാന്‍ കഴിയാത്ത രീതിയിലുള്ള ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതായി കമ്മറ്റി ചൂണ്ടിക്കാട്ടി.
ജസ്റിസ് പി.എ മുഹമ്മദിനൊപ്പം ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.ജെ തോമസ്, നിയമസെക്രട്ടറി പി.എ ഗോപിനാഥ് , ആരോഗ്യ സെക്രട്ടറി വിശ്വാസ് മേത്ത, പ്രവേശന പരീക്ഷാ കമ്മിഷണര്‍ ബി.എസ് മാവോജി , പ്രൊഫസര്‍ എസ്. അനിരുദ്ധന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
യോഗത്തിന് ശേഷം ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.ജെ തോമസാണ് കമ്മറ്റിയുടെ ഉത്തരവ് പ്രഖ്യാപിച്ചത്.
മാനേജ്മെന്റുകളും സര്‍ക്കാറിന്റെ അഭിഭാഷകരും നല്‍കിയ തെളിവുകള്‍ വിശദമായി പരിശോധിച്ച കമ്മറ്റിയുടെ കരട് റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ അതീവ ഗൗരവമുള്ളതായിരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
എങ്കിലും പരീക്ഷകള്‍ റദ്ദാക്കുന്നതടക്കമുള്ള കടുത്തനടപികള്‍ ഉണ്ടാവില്ലെന്നാണ് കരുതപ്പെട്ടിരുന്നത്.












Click it and Unblock the Notifications