മുല്ലപ്പെരിയാര്‍: കരുണാനിധിയുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നത്തെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തുമെന്ന് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം അംഗീകരിച്ചത്.
മുല്ലപ്പെരിയാര്‍ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് കേരളത്തിന്റെ ആഗ്രഹം. അണക്കെട്ട് സ്ഥിതിചെയ്യുന്ന മേഖലയില്‍ ഭൂചലനം തുടര്‍ച്ചയായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്- അച്യുതാനന്ദന്‍ പറഞ്ഞു.
കേരളത്തിന്റെ ആവശ്യങ്ങളുമായി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സര്‍വ്വകക്ഷിസംഘം മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് ഇരുസംസ്ഥാനങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്നം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ പ്രധാനമന്ത്രി സ്വീകരിച്ചുവരികയുമാണ്- വി.എസ് പറഞ്ഞു.
വളരെ പ്രകോപന പരമായ സമീപനങ്ങളാണ് അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രിതല ചര്‍ച്ചകള്‍ നടത്താന്‍ കേരളം തയ്യാറാകുന്നത്- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications