എന്‍സിപി നിര്‍വ്വാഹക സമിതിയോഗം കൊച്ചിയില്‍
കൊച്ചി: എന്‍സിപി നിര്‍വ്വാഹകസമിതിയോഗം വെള്ളിയാഴ്ച കൊച്ചിയില്‍ ആരംഭിച്ചു. ഇന്ദിരാകോണ്‍ഗ്രസ്(കെ)യുമായുള്ള ലയനമാണ് പ്രധാന ചര്‍ച്ചാ വിഷയം.
ലയനത്തിനു ശേഷം പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ പങ്കിടുന്നത് സംബന്ധിച്ച് യോഗത്തില്‍ ഏറെക്കുറെ ധാരണയായിട്ടുണ്ടെന്നാണ് വിവരം. മുരളീധരന് എന്‍സിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കാമെന്ന് തീരുമാനമായതായും സൂചനയുണ്ട്.
ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ ഡിഐസിയ്ക്ക് നല്‍കാമെന്ന ധാരണയില്‍ എന്‍സിപി നേരത്തേതന്നെ എത്തിയിട്ടുണ്ട്. എന്‍സിപിയുടെ സംസ്ഥാന നേതാക്കളെല്ലാം യോഗത്തിനെത്തിയിട്ടുണ്ട്.
എന്‍സിപി നേതാവും കേന്ദ്രകൃഷിമന്ത്രിയുമായ ശരദ് പവാര്‍ ഞായറാഴ്ച സംസ്ഥാനത്തെത്തും. സംസ്ഥാനത്തെ എന്‍സിപി നേതൃത്വവുമായി അദ്ദേഹം ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യും.
ലയനം സംബന്ധിച്ച് ഇരുപാര്‍ട്ടികളിലും വലിയ എതിര്‍പ്പില്ലാത്ത സാഹചര്യത്തില്‍ പവാര്‍ സംസ്ഥാനത്തെത്തുന്നതിനു മുമ്പുതന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.












Click it and Unblock the Notifications