ഡിഐസി-എന്‍സിപി ലയനം തീരുമാനമായി
കൊച്ചി: ഡമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസിനെ പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ എന്‍സിപി നിര്‍വ്വാഹക സമിതിയോഗം തീരുമാനിച്ചു.
കൊച്ചിയില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ലയനശേഷവും എന്‍സിപി ഇടതുമുന്നണിയില്‍ത്തന്നെ തുടരും.
ഡിഐസി എന്‍സിപിയിലാണ് ലയിയ്ക്കുന്നതെന്നും അതോടെ ഡിഐസി ഇല്ലാതാകുമെന്നും യോഗത്തിനുശേഷം നേതാക്കള്‍ പറഞ്ഞു.
ഡിഐസി യോഗം സപ്തംബര്‍ 11ന് ലയനത്തെപ്പറ്റി ചര്‍ച്ചചെയ്യും. ശരദ് പവ്വാര്‍ ഞായറാഴ്ച കേരളത്തിലെത്തുമ്പോള്‍ ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. അദ്ദേഹം 12ന് കോഴിക്കോട്ടുവെച്ച് കെ.കരുണാകരനുമായി കൂടിക്കാഴ്ച നടത്തും.
ഡിഐസി-എന്‍സിപി ലയനം ഇടതുമുന്നണിയുടെ അടിത്തറ വലുതാക്കുമെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications