സ്വാശ്രയം: സമവായ ചര്‍ച്ചകള്‍ തുടരും
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്നത്തില്‍ സമവായ ചര്‍ച്ചകള്‍ തുടരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
സ്വാശ്രയ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചിരുന്നു. ഈ സമിതി നടത്തി വരുന്ന സമവായ ചര്‍ച്ചകള്‍ തുടരാന്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ടെന്ന് വി.എസ് പറഞ്ഞു.
ജസ്റിസ് മുഹമ്മദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെയും സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തിലായിരിക്കും സമവായ ചര്‍ച്ചകള്‍ നടത്തുക.












Click it and Unblock the Notifications