മാലെഗാവ് സ്ഫോടനം: മരണം 38 ആയി
മാലെഗാവ്: വെള്ളിയാഴ്ച 38പേരുടെ മരണത്തിനിടയാക്കിയ സ്പോടനപരമ്പരയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലെഗാവില്‍ ഭീതി നിലനില്‍ക്കുന്നു.
മൂന്നിടത്തായുണ്ടായ സ്ഫോടനങ്ങളില്‍ ഏകദേശം ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്പോടനത്തെത്തുടര്‍ന്ന് പട്ടണത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
പട്ടണത്തിലാകെ വന്‍പൊലീസ് സന്നാഹം കാവല്‍ നില്‍ക്കുന്നുണ്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി ആയിരത്തോളം ആളുകല്‍ ഒത്തുചേര്‍ന്ന സമയത്താണ് നൂറാനി പള്ളിയില്‍ സ്ഫോടനം നടന്നത്.
സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷംരൂപ വീതംവും പരുക്കേറ്റവര്‍ക്ക് 50,000രൂപവീതവും ധനസഹായം നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
സംഭവത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം ഉപമുഖ്യമന്ത്രി ആര്‍.ആര്‍.പാട്ടീല്‍ മലേഗാവ് സന്ദര്‍ശിച്ചു. പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച പാട്ടീല്‍ സമാധാനം പുന:സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ജാഗ്രത പാലിക്കാനും എവിടെയും സാമുദായിക സംഘര്‍ഷങ്ങള്‍ക്കിടവരാതെ ശ്രദ്ധിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം മഹാരാഷ്ട്രസര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അനുശോചനവും ആശങ്കയും രേഖപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലുമൊന്നിച്ച് ശനിയാഴ്ച മാലെഗാവ് സന്ദര്‍ശിക്കും.












Click it and Unblock the Notifications