പരസ്യചിത്രം: മോഹന്‍ലാലിനെതിരെ രാഷ്ട്രപതിയ്ക്കു പരാതി
കോട്ടയം: നടന്‍ മോഹന്‍ ലാലിന് രാജ്യം നല്‍കിയ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്കു പരാതി.
മോഹന്‍ലാല്‍ മദ്യക്കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെത്തുടര്‍ന്നാണ് ബഹുമതി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പരാതി നല്‍കിയിരിക്കുന്നത്.
മദ്യത്തിന്റെ പേരിലുള്ള മിനറല്‍ വാട്ടറിന്റെ പരസ്യത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. മിനറല്‍ വാട്ടറിന്റെ പരസ്യം കമ്പനിയുടെതന്നെ അതേപേരിലുള്ള മദ്യത്തിന്റെ പ്രചാരത്തിന് വേണ്ടിയുള്ളതാണ്.
മദ്യത്തിന്റെ പേരില്‍ മറ്റ് ഉല്പന്നങ്ങള്‍ വിപണിയിലിറക്കുന്നത് തടയാന്‍ നിയമം കൊണ്ടുവരണമെന്നും ഫൗണ്ടേഷന്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പത്മശ്രീ ഉപേക്ഷിക്കുകയോ പരസ്യത്തില്‍ നിന്നും പിന്മാറുകയോ ചെയ്തില്ലെങ്കില്‍ ഗാന്ധിജയന്തി ദിനംമുതല്‍ സംസ്ഥാനത്ത് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ബഹിഷ്കരിക്കുമെന്ന് ഫൗണ്ടേഷന്‍ മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications