കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമനിര്‍മ്മാണം സംസ്ഥാനത്തിന്റെ അവകാശമാണെന്ന് പ്രേമചന്ദ്രന്‍

  • By Staff
Google Oneindia Malayalam News

കൊല്ലം: സംസ്ഥാനത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമനടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍.

സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തിയ ഡാംസുരക്ഷാ നിമത്തിനെതിരെ തമിഴ്നാട് സര്‍ക്കാറിന്റെ പരാതിപ്രകാരം സുപ്രിം കോടതിയുടെ നടപടിയെക്കുറിച്ചു സംസാരിക്കുകായിരന്നു അദ്ദേഹം.

ജലം സംസ്ഥാന വിഷയമായതിനാല്‍ അതുസംബന്ധിച്ച് ഏത് നിയമനിര്‍മ്മാണം നടത്താനും സംസ്ഥാന നിയമസഭയ്ക്ക് അവകാശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് നടപ്പിലാക്കിയത്.

2003ലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതിനെ അടസ്ഥാനമാക്കിയാണ് ഡാംസുരക്ഷാ അതോറിറ്റി രൂപീകരിച്ചത്. ഇതേ അഭിപ്രായം തന്നെയായിരിക്കും കേരളം സുപ്രിം കോടതിയെ അറിയിക്കുക- മന്ത്രി പറഞ്ഞു.

കേരള സര്‍ക്കാര്‍ പാസാക്കിയ നിയമം അസാധുവാക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് സുപ്രിം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X