പുള്ളിപ്പുലിയെ വനപാലകര്‍ പിടികൂടി
കല്‍പ്പറ്റ: വയനാട്ടിലെ താമരക്കൊല്ലിയിലും പരിസരപ്രദേശങ്ങളിലും ഒരുമാസത്തോളമായി ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിയ പുള്ളിപ്പുലിയെ വനപാലകര്‍ പിടികൂടി.
വെള്ളിയാഴ്ച രാത്രി പത്തരയോടെ പെരുന്തട്ട എസ്റേറ്റിലെ താമരക്കൊല്ലിയില്‍ വനംവകുപ്പധികൃതര്‍ ഒരുക്കിയ കെണിയിലാണ് പെണ്‍പുലി കുടുങ്ങിയത്.
പെരുന്തട്ടയില്‍ ഇത് മൂന്നാംതവണയാണ് വനപാലകര്‍ പുലിയെ പിടികൂടുന്നത്. കഴിഞ്ഞ തവണ കരിമ്പുലിയാണ് കെണിയില്‍ക്കുടുങ്ങിയിരുന്നത്.
പുലിയിറങ്ങിയതോടെ രാത്രികാലത്ത് നാട്ടുകാര്‍ക്ക് ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി പിടികൂടിയിരുന്നു. പുലി ഇറങ്ങിയതിനെത്തുടര്‍ന്ന് ഇവിടത്തുകാരുടെ ഓണാഘോഷം പോലും ഭീതിയുടെ നിഴലിലായിരുന്നു.
വനത്തില്‍ വിടുന്നതിനായി പുള്ളിപ്പുലിയെ ശനിയാഴ്ച രാവിലെ മുത്തങ്ങയിലേയ്ക്കു കൊണ്ടുപോയി. രണ്ടുമീറ്ററിലധികം നീളമുള്ള പുലി ഗര്‍ഭിണിയാണെന്ന് സംശയിക്കുന്നതായി വനംവകുപ്പധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications