ജാര്‍ഖണ്ഡ് എംഎല്‍എമാര്‍ കേരളത്തില്‍ ഒളിച്ചുപാര്‍ക്കുന്നു
തിരുവനന്തപുരം: ജാര്‍ഖണ്ഡിലെ അര്‍ജുന്‍ മുണ്ഡെ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച മന്ത്രിമാരും എംഎല്‍എമാരും കേരളത്തില്‍ ഒളിച്ചുപാര്‍ക്കുന്നു.
നാല് മന്ത്രിമാരും യുപിഎ എംഎല്‍എമാരും ഉള്‍പ്പെട്ട 17അംഗസംഘം ആലപ്പുഴയിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് രഹസ്യമായി താമസിക്കുന്നത്.
അര്‍ജുന്‍മുണ്ടെ വിശ്വാസ വോട്ടുനേടുന്നതില്‍ പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രിയാവാന്‍ സാധ്യതയുള്ള മധു കോഡയും സംഘത്തിലുണ്ട്.
ഝാര്‍ഖണ്ഡിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് യുപിഎ നേതൃത്വമാണ് ഇവരെ കേരളത്തിലേയ്ക്കയച്ചിരിക്കുന്നത്. ഇതില്‍ കമലേഷ് സിംഗ്, ഇനോസ് എക്ക എന്നിവരുള്‍പ്പെടെ നാലുപേര്‍ വെള്ളിയാഴ്ച ദില്ലിയിലേയ്ക്ക് മടങ്ങി.
എന്നാല്‍ ഇവരുടെ എണ്ണമോ പേരോ മാധ്യമങ്ങള്‍ക്കു നല്‍കാന്‍ റിസോര്‍ട്ട് അധികൃതര്‍ വിസമ്മതിച്ചു. കൊച്ചി വഴിയാണ് ഇവര്‍ ഇവിടെയെത്തിയത്. വിവരമറിഞ്ഞു ചെന്ന മാധ്യമപ്രവര്‍ത്തകരെ റിസോര്‍ട്ടില്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു.
സപ്തംബര്‍ 14നാണ് വിശ്വാസ വോട്ടുനേടാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം റാഞ്ചിയില്‍ ആരംഭിക്കുന്നത്. സപ്തംബര്‍ അഞ്ചിനാണ് നാല് മന്ത്രിമാര്‍ രാജിവെയ്ക്കുകയും പിന്തുണ പിന്‍വലിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് മുണ്ടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.












Click it and Unblock the Notifications