ജോണി നെല്ലൂര്‍ കരുണാകരനെ കണ്ടു
തിരുവനന്തപുരം: ഡിഐസി നേതാവും മുന്‍ എംഎല്‍എയുമായ ജോണി നല്ലൂര്‍ കെ.കരുണാകരനെകണ്ട് ചര്‍ച്ച നടത്തി.
കൂത്താട്ടുകളത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന ഡിഐസി നിലപാടിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ജോണിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ശനിയാഴ്ചയാണ് നോട്ടീസിന് മറുപടിനല്‍കേണ്ട അവസാന ദിവസം. കരുണാകരന്റെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.
ഏതാനും സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ജോണി കൂടിക്കാഴ്ചയ്ക്കെത്തിയത്. പാര്‍ട്ടിവിട്ട് പഴയ കേരള കോണ്‍ഗ്രസ്-ജേക്കബ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനാണ് ജോണിയുടെ ശ്രമമെന്ന് സൂചനയുണ്ട്.
ചര്‍ച്ചകള്‍ക്കുശേഷം തന്റെ നിലപാട് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ജോണി നെല്ലൂര്‍ വിസമ്മതിച്ചു.












Click it and Unblock the Notifications