Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ ജലനിരപ്പ്: വന്യജീവി സങ്കേതത്തിന് ഭീഷണിയാകും

തിരുവനന്തപുരം: തമിഴ്നാടിന്റെ ആവശ്യപ്രകാരം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ പരിസ്ഥിതി സന്തുലനാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് വനംമന്ത്രി ബിനോയ് വിശ്വം.

മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കേരളവും തമിഴ്നാടും തമ്മില്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഇത് പ്രധാനവിഷയമായി പരിഗണിക്കണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം ജലനിരപ്പ് 142അടിയായി ഉയര്‍ത്തുക വഴി ഡാമിന് അപകടം നേരിട്ടാല്‍ 600ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകും.

ഇത് സംസ്ഥാനത്തിന്റെ മൊത്തം പരിസ്ഥിതിയെ സാരമായി ബാധിക്കും- അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ പ്രദേശത്തെ നിലവിലുള്ള സാഹചര്യങ്ങള്‍ മനസിലാക്കാന്‍ സപ്തംബര്‍ 15ന് വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുമെന്ന് മന്ത്രി അറിയിച്ചു.

പ്രകോപനപരമായാണ് തമിഴ്നാട് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരളത്തിന്റെ രീതി അതല്ല. അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ കണക്കിലെടുത്താണ് കേരളം ഈ പ്രശ്നം കൈകാര്യം ചെയ്യുന്നത്.

ജസ്റിസ് പി.എ.മുഹമ്മദ് കമ്മറ്റി റിപ്പോര്‍ട്ട് വന്നതിനുശേഷം സമവായ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് സ്വാശ്രയ പ്രശ്നം പരിഹരിക്കുന്നതിനുള്ള മന്ത്രിസഭാ ഉപസമിതി അംഗം കൂടിയായ മന്ത്രി പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രശ്നത്തിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+