Get Updates
Get notified of breaking news, exclusive insights, and must-see stories!

പോയത് വലിഞ്ഞ് കയറി വന്നവര്‍: മുരളി

കണ്ണൂര്‍: ഗതികെട്ട് വലിഞ്ഞ് കയറി വന്നവര്‍ ഗതികെട്ട് തിരിച്ചുപോയെന്നും അതുകൊണ്ട് ഡിഐസിയില്‍ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.

കണ്ണൂരിലെ ഇരിട്ടിയില്‍ ഡിഐസി ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. ഡിഐസി രൂപീകരിച്ച് ഏഴ് മാസം കഴിഞ്ഞ ശേഷമാണ് ടി.എം.ജേക്കബും കൂട്ടരും പാര്‍ട്ടിയില്‍ വന്നത്. മറ്റ് നിവൃത്തിയൊന്നുമില്ലാതെയാണ് അവര്‍ ഡിഐസിയിലെത്തിയത്. ചെറിയ പാര്‍ട്ടികളുമായി നടന്നവര്‍ക്ക് വലിയ പാര്‍ട്ടികളെ ഉള്‍ക്കൊള്ളാന്‍ വിഷമമുണ്ടാവും.

ജേക്കബ് പാര്‍ട്ടി വിട്ട് പോയത് കൊണ്ട് ഒരു തരത്തിലുള്ള ക്ഷീണവും ഡിഐസിക്കുണ്ടാകില്ല. ഇവര്‍ പോയത് കൊണ്ടെന്നും പാര്‍ട്ടിയുടെ നയങ്ങള്‍ മാറ്റാനാവില്ല. എന്‍സിപിയുമായി ലയിക്കുന്ന കാര്യം ടി.എം.ജേക്കബുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനിരിക്കുന്നതേയുള്ളൂവെന്നതിനാല്‍ വിശദാംശങ്ങള്‍ പാര്‍ട്ടിക്കുള്ളിര്‍ ചര്‍ച്ച ചെയ്തില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി എക്സിക്യൂട്ടീവ് ചേരാന്‍ 48 മണിക്കൂര്‍ ബാക്കിനില്‍ക്കെയാണ് ജേക്കബ് പാര്‍ട്ടി വിട്ടത്. അവരുടെ ഇഷ്ടത്തിന് പാര്‍ട്ടി നയം മാറ്റാനാവില്ലെന്നതിനാലാണ് അവര്‍ പാര്‍ട്ടി വിട്ടത്. വെള്ളിയാഴ്ച ഫോണില്‍ വിളിച്ചപ്പോഴും എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതിരുന്ന ജേക്കബാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടത്.

എന്‍സിപിയില്‍ ലയിക്കുന്ന കാര്യത്തെ കുറിച്ച് കരുണാകരന്‍ ശരത്പവാറുമായി നടത്തുന്ന ചര്‍ച്ചയോടെ തീരുമാനമാകുമെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+