കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് വിഭാഗം ഡിഐസി വിട്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങള്‍ക്കൊടുവില്‍ ടി.എം.ജേക്കബ് വിഭാഗം ഡിഐസി വിടാന്‍ തീരുമാനിച്ചു. ടി.എം. ജോക്കബും ജോണി നെല്ലൂരും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കേരള കോണ്‍ഗ്രസ് (ജേക്കബ്) പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനം. പുനരുജ്ജീവിപ്പിക്കപ്പെടുന്ന കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ ആദ്യയോഗം സപ്തംബര്‍ 14 ന് കോട്ടയത്ത് ചേരും. ആഗസ്ത് 19ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജേക്കബ് വിഭാഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എന്‍സിപിയില്‍ ലയിക്കാനുള്ള ഡിഐസിയുടെ തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് ജേക്കബ് പറഞ്ഞു. പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ ഡിഐസി എടുത്ത തീരുമാനത്തോടും യോജിക്കാനാവില്ല.

ഡിഐസിയിലെ ജേക്കബ് വിഭാഗത്തിന്റെ സംസ്ഥാന ഭാരവാഹികള്‍, ബുത്തുതല ഭാരവാഹികള്‍ ഉള്‍പ്പടെ എല്ലാവരും രാജിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. നേതാക്കള്‍ക്ക് ജേക്കബ് വിഭാഗത്തിലുണ്ടായിരുന്ന അതേ സ്ഥാനങ്ങള്‍ തന്നെ നല്‍കും.

കൂത്താട്ടുകുളം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ ഡിഐസി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതാണ് പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറിയിലേക്ക് വഴിവച്ചത്. ഡിഐസി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന തീരുമാനത്തോട് വിയോജിപ്പുണ്ടെന്ന് പ്രസ്താവിച്ച ജോണി നെല്ലൂരിന് കെ.മുരളീധരന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ശനിയാഴ്ച കരുണാകരനെ കണ്ട ജോണി നെല്ലൂര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായി കരുണാകരനെ അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X