ഡിഐസി: എല്‍ഡിഎഫ് നിലപാടില്‍ മാറ്റമില്ലെന്ന് വിശ്വന്‍
തിരുവനന്തപുരം: ഡിഐസിയെ എല്‍ഡിഎഫില്‍ എടുക്കേണ്ടെന്ന എല്‍ഡിഎഫ് നിലപാടില്‍ മാറ്റമില്ലെന്ന് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
ഡിഐസി എന്‍സിപിയില്‍ ലയിക്കുന്നതു സംബന്ധിച്ച് നീക്കങ്ങള്‍ നടക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ വാസ്തവമില്ലെന്നാണ് എന്‍സിപി നേതാക്കള്‍ എല്‍ഡിഎഫ് യോഗത്തില്‍ അറിയിച്ചതെന്നും വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേ സമയം ഇക്കാര്യത്തില്‍ മുതിര്‍ന്ന എന്‍സിപി നേതാക്കള്‍ ദൃശ്യമാധ്യമങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ എല്‍ഡിഎഫിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേയെന്ന ചോദ്യത്തില്‍ നിന്ന് വിശ്വന്‍ ഒഴിഞ്ഞുമാറി.
ഇക്കാര്യത്തില്‍ എന്‍സിപി നേതാക്കള്‍ നടത്തിയ വിശദീകരണം എല്‍ഡിഎഫ് സ്വീകരിച്ചുവെന്നും ഇതുസംബന്ധിച്ച് തുടര്‍ന്ന് ചര്‍ച്ചയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications