സംവിധായകനെതിരെ വീട്ടമ്മയുടെ പരാതി
കൊച്ചി: ചലച്ചിത്ര സംവിധായകന്‍ തന്നെ ഭീഷണിപ്പെടുത്തി 2.6 ലക്ഷം രൂപ ആവശ്യപ്പെട്ടതായി വീട്ടമ്മയുടെ പരാതി. സംവിധായകന്‍ റാഫി മെക്കാര്‍ട്ടിനെതിരെയാണ് മഞ്ഞുമ്മലിലെ ഒരു വീട്ടമ്മ പരാതി നല്‍കിയത്. എന്നാല്‍ വീട്ടമ്മ തന്നെയാണ് ഭീഷണിപ്പെടുത്തിയതെന്ന് മെക്കാര്‍ട്ടിന്‍ പറഞ്ഞു.
പണം തന്നില്ലെങ്കില്‍ പലതും വെളിപ്പെടുത്തുമെന്ന് വീട്ടമ്മയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് സംവിധായകന്‍ മെക്കാര്‍ട്ടിന്‍ പറഞ്ഞു. നാല് തവണ ഭീഷണിയുമായി വീട്ടമ്മ ആളുകളെ തന്റെയടുക്കലേക്ക് വിട്ടു. ഇവരെ പലരെയും തനിക്കറിയില്ലെന്നും രണ്ടു പേര്‍ തന്റെ ജന്മനാടായ മഞ്ഞുമ്മലില്‍ നിന്നുള്ളവരാണെന്നും മെക്കാര്‍ട്ടിന്‍ പറഞ്ഞു.
മെക്കാര്‍ട്ടിന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വീട്ടമ്മ ഏതാനും ദിവസം മുമ്പ് ഏലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വീട്ടമ്മയാണ് യഥാര്‍ത്ഥത്തില്‍ തന്നെ ഭീഷണിപ്പെടുത്തിയതെന്ന് കാണിച്ച മെക്കാര്‍ട്ടിനും പരാതി നല്‍കി.
മെക്കാര്‍ട്ടിന്‍ മറ്റൊരു പുരുഷനൊപ്പം നിര്‍ത്തി തന്റെ ഫോട്ടെയെടുത്തെന്നും പണം തന്നില്ലെങ്കില്‍ ഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications