പൊലീസ് കസ്റഡിയില്‍ വീണ്ടും പ്രതി മരിച്ചു
കോലഞ്ചേരി: പൊലീസ് കസ്റഡിയിലിരിക്കെ വീണ്ടും പ്രതി മരിച്ചു. കുന്നത്തുനാട് പൊലീസിന്റെ കസ്റഡിയിലിരുന്ന മോഷണ കേസിലെ പ്രതിയായ പട്ടിമറ്റം കുമ്മനോട് ചെങ്ങര താഴത്തെ ഓലിക്കല്‍ വീട്ടില്‍ കിട്ടുവിന്റെ മകന്‍ സാജു (52) ആണ് മരിച്ചത്. സ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചുവെന്നാണ് പൊലീസ് ഭാഷ്യം.
ശനിയാഴ്ച വൈകിട്ട് 5.15 ന് സ്റേഷനില്‍ കുഴഞ്ഞുവീണ സാജുവിനെ ഉടന്‍ പട്ടിമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബിഎസ്എന്‍എല്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് സാജുവിനെ പൊലീസ് കസ്റഡിയിലെടുത്തത്. ടെലിഫോണ്‍ പോസ്റിന്റെ അടിഭാഗത്ത് പിടിപ്പിച്ചിട്ടുള്ള കറുത്ത ഉരുക്ക് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റുവെന്നാണ് സാജുവിനെതിരെ ബിഎസ്എന്‍എല്‍ അധികൃതര്‍ പാരാതി നല്‍കിയത്. മോഷണവസ്തുക്കള്‍ പിടിച്ചെടുത്ത് ശനിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കാനായി എഴുന്നേല്‍പിച്ചപ്പോഴാണ് സാജു കുഴഞ്ഞു വീണതെന്നും പൊലീസ് പറഞ്ഞു.
അതേ സമയം പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സാജു മരിച്ചതെന്ന് ആരോപിച്ച് നാട്ടുകാര്‍ പട്ടിമുറ്റത്ത് നടത്തിയ പ്രകടനം അക്രമാസക്തമായി. വിവിധ സംഘടനകള്‍ തിങ്കളാഴ്ച പട്ടിമുറ്റത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒലിച്ചിറങ്ങിയിട്ടുണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് സ്റേഷനിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ ഡിഐജി കെ.പത്മകുമാര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. എഎസ്ഐ ഹരിഹരകുമാര്‍, ഹെഡ്കോണ്‍സ്റബിള്‍മാരായ എബ്രഹാം, കൊച്ചനിയന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
മരിച്ച സാജുവിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.












Click it and Unblock the Notifications