സ്വാശ്രയം: മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഞായറാഴ്ച വൈകീട്ട് സ്വാശ്രയ മാനേജ്മെന്റ് പ്രതിനിധികളുമായി നേരിട്ട് ചര്‍ച്ച നടത്തും.
ശനിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി ഏകോപന സമിതി യോഗത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഞായറാഴ്ച വൈകീട്ട് തൈക്കാട് ഗസ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച. വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയിലെ അംഗങ്ങളും മുഖ്യമന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കും.
സ്വാശ്രയ പ്രശ്നം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ ശ്രമം പൂര്‍ണമായി വിജയമായില്ലെന്നും അതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യമുണ്ടായതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വാശ്രയ നിയമത്തിന്റെ അന്തസ്സത്തയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ജസ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവമായി തന്നെ പരിഗണിക്കും. ന്യൂനപക്ഷങ്ങളുടെ ആശങ്ക ദുരീകരിക്കാന്‍ എന്ത് നടപടിയെടുക്കുമെന്ന കാര്യം ചര്‍ച്ചയ്ക്കു ശേഷമേ പറയാനാവൂ.
പ്രവേശന നടപടികള്‍ സപ്തംബര്‍ 11ന് ആരംഭിക്കുന്ന സാഹചര്യത്തില്‍ ഒരു ചര്‍ച്ച കൊണ്ടു പ്രശ്നം പരിഹരിക്കാനാവുമെന്ന് കരുതുന്നില്ല. എന്നാല്‍ അലോട്ട്മെന്റ് 11ന് തന്നെ ആരംഭിക്കും- വിശ്വന്‍ വ്യക്തമാക്കി.












Click it and Unblock the Notifications