Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കേജ് ചര്‍ച്ചകള്‍ക്കു ശേഷം: പവാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്കുള്ള പാക്കേജ് മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശരത്പവാര്‍ പറഞ്ഞു. ഇതിനിടെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

രാവിലെ 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പവാറിനെ സ്വീകരിക്കാന്‍ മന്ത്രിമാരായ സി.ദിവാകരന്‍, മുല്ലക്കര രത്നാകരന്‍, എന്‍സിപി നേതാക്കള്‍ എന്നിവരെത്തിയിരുന്നു. വിമാനത്തവാളത്തിലെ വിഐപി ലോഞ്ചില്‍ വച്ച് മന്ത്രിമാരുമായി ശരത്പവാര്‍ പ്രാഥമിക ചര്‍ച്ച നടത്തി.

വിദര്‍ഭ പാക്കേജിന്റെ മാതൃകയില്‍ കേരളത്തിന് സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ കേന്ദ്രത്തില്‍ നിന്ന് അനകൂല പ്രതികരണമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ശരത്പവാറിന്റെ സന്ദര്‍ശനം നിര്‍ണായകമാകമായാണ് സംസ്ഥാനം വീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+