ഓഹരി സൂചിക 368 പോയിന്റ് ഇടിഞ്ഞു
മുംബൈ: കഴിഞ്ഞയാഴ്ചകളിലെ ഓഹരി സൂചികയിലെ തുടര്‍ച്ചയായ കയറ്റത്തിനു ശേഷം തിങ്കളാഴ്ച ഓഹരി വിപണിയില്‍ വന്‍ഇടിവ്. 368 പോയിന്റിന്റെ ഇടിവാണ് വിപണി നേരിട്ടത്.
367.96 പോയിന്റ് ഇടിഞ്ഞ വിപണി 11,550.69ലാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ 413.05 പോയിന്റ് വരെ ഇടിഞ്ഞ സൂചിക ജൂലൈ 31നു ശേഷം വ്യാപാരത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് നേരിട്ടത്. 105 പോയിന്റ് ഇടിവോടെ നിഫ്റ്റി 3,366ല്‍ ക്ലോസ് ചെയ്തു.
ബ്ലൂചിപ്പ്, മെറ്റല്‍ ഓഹരികള്‍ വിറ്റവിച്ചതാണ് വിപണിയിലെ വന്‍ ഇടിവിന് കാരണമായത്.












Click it and Unblock the Notifications