ഇടുക്കിയ്ക്കായി പ്രത്യേക പാക്കേജ് സമര്‍പ്പിച്ചു
തൊടുപുഴ: ഇടുക്കി ജില്ലയിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനായി 796.31കോടിരുപയുടെ കാര്‍ഷിക പാക്കേജ് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറിന് സമര്‍പ്പിച്ചു.
ജില്ലയെ പ്രത്യേക കാര്‍ഷി പാക്കേജില്‍ ഉള്‍പ്പെടുത്തുക, കാര്‍ഷിക കടങ്ങല്‍ എഴുതിത്തള്ളുക, തോട്ടം മേഖല പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളിന്മേല്‍ പ്രധാനമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ചര്‍ച്ചചെയ്തു തീരുമാനമെടുക്കുമെന്ന് പവാര്‍ ഉറപ്പു നല്‍കി.
ഇടുക്കി ജില്ലയെ ക്ഷീര ജില്ലയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ തനിയ്ക്ക് അനുകൂല നിലപാടാണുള്ളതെന്നും പവാര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ പത്തുമണിയ്ക്ക് തൊടുപുഴയില്‍ എത്തിയ മന്ത്രി ജനപ്രതിനിധികള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുമായി ജില്ലയുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി.












Click it and Unblock the Notifications