കസ്റഡിമരണം: കുന്നത്തുനാട്ടില്‍ ഹര്‍ത്താല്‍ പൂര്‍ണം
ആലുവ: മോഷണക്കേസില്‍ അറസ്റിലായ സാജു പൊലീസ് കസ്റഡിയില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് കുന്നത്തുനാട്ടില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.
കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നില്ല.
ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയിട്ടുള്ളത്. ഹര്‍ത്താലിനെത്തുടര്‍ന്ന് ഒരിടത്തും അനിഷ്ടസംഭവങ്ങള്‍ നടന്നതായി ഉച്ചവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
സപ്തംബര്‍ 8നാണ് സാജുവിനെ പൊലീസ് കസ്റഡിയിലെടുത്തത്. അടുത്തദിവസം കോടതിയില്‍ കൊണ്ടുപോകുന്ന വഴിയ്ക്കാണ് മരണം സംഭവിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തുനാട് പൊലീസ് സ്റേഷനിലെ മൂന്നുപേരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications