ലയനം: ഡിഐസിയില്‍ എതിര്‍പ്പ്
തിരുവനന്തപുരം: എന്‍സിപിയില്‍ ലയിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി തിങ്കളാഴ്ച ചേര്‍ന്ന ഡിഐസി നിര്‍വാഹക സമിതി യോഗത്തില്‍ ചില നേതാക്കള്‍ ലയനത്തോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.
യോഗത്തില്‍ പ്രസംഗിച്ച ഡി.സുഗതന്‍, പി.ശങ്കരന്‍ തുടങ്ങിയ നേതാക്കളാണ് ലയനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്‍സിപിയില്‍ ലയിക്കുന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന നിലപാടാണ് ഈ നേതാക്കള്‍ക്ക്.
ഇതോടെ എന്‍സിപിയില്‍ ഡിഐസി ലയിച്ചാല്‍ ഏതൊക്കെ നേതാക്കള്‍ ലയനത്തിനൊപ്പം നില്‍ക്കുമെന്നത് കണ്ടറിയേണ്ട സ്ഥിതി വന്നിരിക്കുകയാണ്. ഡിഐസി വിട്ട് മറ്റു വഴികള്‍ തേടാനും ചില നേതാക്കള്‍ ആലോചിക്കുന്നുണ്ട്. ലയനം ചില നേതാക്കള്‍ക്കു മാത്രമേ ഗുണം ചെയ്യൂവെന്ന നിഗമനമാണ് ഇവരുടെ എതിര്‍പ്പിന് പിന്നില്‍.












Click it and Unblock the Notifications