Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ത്രാക്സ് ബാധ മൂലം ആന ചരിഞ്ഞു

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വനത്തില്‍ ആന ചരിഞ്ഞത് ആന്ത്രാക്സ് ബാധയെത്തുടര്‍ന്നാണെന്ന് വനംവകുപ്പധികൃതര്‍ സ്ഥിരീകരിച്ചു.

ഞായറാഴ്ച ചരിഞ്ഞ ആനയുടെ രക്തം പരിശോധിച്ചതിനെത്തുടര്‍ന്നാണ് ആനയ്ക്ക് ആന്ത്രാക്സ് ബാധയുണ്ടെന്ന് തെളിഞ്ഞതെന്ന് ജില്ലാ ഫോറസ്റ് ഓഫീസര്‍ ഇന്ദുചൂഡന്‍ പറഞ്ഞു.

കോഴിക്കോട് മേഖലാ ക്ലീനിക്കല്‍ ലബോറട്ടറിയിലെ മൃഗചികിത്സാ വിദഗ്ധന്‍ ജയനാഥ് ഗോവിന്ദനാണ് ആനയുടെ ശരീരഭാഗങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.

കൂടുതല്‍ പരിശോധനകള്‍ക്കായി ലബോറട്ടറിയില്‍ നിന്ന് തന്റെ ഓഫീസിലേയ്ക്കയച്ച പരിശോധനാ ഫലവും പരിശോധനയ്ക്ക് വിധേയമാക്കിയ രക്തവും തിരുവന്തപുരത്തെ പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റിഗേഷന്‍ ഓഫീസര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും ഇന്ദുചൂഡന്‍ അറിയിച്ചു.

രോഗം പടരാതിരിക്കാനായി ഈ ഭാഗത്തെ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവര്‍ കൈക്കൊണ്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+