കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമിഗ്രേഷന്‍ വിഭാഗം ഐബി ഏറ്റെടുത്തേക്കും

  • By Staff
Google Oneindia Malayalam News

നെടുമ്പാശേരി: അടുത്ത വര്‍ഷം ജനവരിക്കു മുമ്പ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എമിഗ്രേഷന്‍ വിഭാഗം ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഏറ്റെടുത്തേക്കും.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുടെയും എമിഗ്രേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ഐബിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മതിയായ ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്തതിനാലാണ് ഈ തീരുമാനം നടപ്പാക്കാന്‍ വൈകുന്നത്.

ഏതായാലും 2006ല്‍ തന്നെ നെടുമ്പാശേരി വിമാനത്താവളത്തിന്റെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാനാണ് ഐബിയുടെ തീരുമാനം. ഇപ്പോള്‍ സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് എമിഗ്രേഷന്‍ വിഭാഗത്തിലുള്ളത്. ഒരു സൂപ്രണ്ടും രണ്ട് ഡിവൈഎസ്പിമാരും ആറ് സിഐമാരും 45 എസ്ഐമാരും 30 കോണ്‍സ്റബിള്‍മാരുമാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്.

മതിയായ ജീവനക്കാില്ലാത്തതിനാല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിനായി യാത്രക്കാര്‍ മണിക്കൂറുകളോളമാണ് കാത്തിരിക്കേണ്ടി വരുന്നത്. ഐബി എമിഗ്രേഷന്‍ വിഭാഗം ഏറ്റെടുക്കുന്നതോടെ പ്രവര്‍ത്തനം കാര്യക്ഷമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X