Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിവിഭാഗം പ്രതിഷേധ ദിനം ആചരിക്കും

കോട്ടയം: ഇടതുമുന്നണി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സപ്തംബര്‍ 12 ചൊവ്വാഴ്ച കേരള കോണ്‍ഗ്രസ്-മാണി വിഭാഗം പ്രതിഷേധ ദിനം ആചരിക്കുന്നു.

ഇതിന്റെ ഭാഗമായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ധര്‍ണകളും പൊതു സമ്മേളനങ്ങളും നടത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ ജോയ് എബ്രഹാം, ജോസഫ് എം പുതുശ്ശരി എംഎല്‍എ എന്നിവര്‍ അറിയിച്ചു.

സംസ്ഥാനത്തെ കടബാധ്യതയുള്ള കര്‍ഷകരുടെ കാര്‍ഷിക കടങ്ങല്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയത്.

എന്നാല്‍ ഈ പ്രഖ്യാപനത്തെ പാടേ വിസ്മരിച്ചുകൊണ്ട് ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്കുമാത്രമായാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്.

മാത്രമല്ല കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താനുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ തീരുമാനം ഈ സര്‍ക്കാര്‍ എടുത്തുകളയുകയുംചെയ്തു- നേതാക്കള്‍ ആരോപിച്ചു.

പ്രതിഷേധ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാര്‍ട്ടി നേതാവ് കെ.എം മാണി എറണാകുളം ജില്ലയിലെ കണയന്നൂരില്‍ നിര്‍വ്വഹിക്കുമെന്നും സെക്രട്ടറിമാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+