പുതിയ ഡാം നിര്‍മിക്കണം: തിരുവഞ്ചൂര്‍
തിരുവനന്തപുരം: മുന്‍ ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കെപിസിസി സംഘം തിങ്കളാഴ്ച മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും.
പ്രശ്നം പരിഹരിക്കുന്നതിന് തമിഴ്നാട് പുതിയ ഡാം നിര്‍മിക്കണമെന്നും കേരളവുമായി പുതിയ കരാറിലേര്‍പ്പെടണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മുല്ലപ്പെരിയാറിലെ സ്ഥിതി ഗുരുതരമാണ്. സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ അവിടെ നടക്കുന്ന സംഭവങ്ങളില്‍ മൂകസാക്ഷിയായി നില്‍ക്കാനാവില്ല. 30 ലക്ഷം ജനങ്ങളുടെ ജീവിതമാണ് പ്രശ്നത്തിലാവുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ രാഷ്ട്രീയവും ഭരണപരവുമായ ഒരു തീരുമാനം വേണമെന്ന നിലപാടിലാണ് കെപിസിസി.
മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ചശേഷം സംഘം പ്രശ്നം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്കു മുന്നില്‍ അവതരിപ്പിക്കും.












Click it and Unblock the Notifications