വിപുലമായ ഗുണ്ടാനിയമം കൊണ്ടുവരും: കോടിയേരി
കോഴിക്കോട്: വിപുലമായ ഗുണ്ടാനിയമം സംബന്ധിച്ച ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മാറാട് കലാപത്തെ കുറിച്ച് അന്വേഷിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് അടുത്ത നിയമസഭാ സമ്മേളനത്തില്‍ മേശപ്പുറത്തുവയ്ക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ രേഖകള്‍ സഹിതമായിരിക്കും റിപ്പോര്‍ട്ട് നിയമസഭയ്ക്കു മുന്നില്‍ വയ്ക്കുകയെന്ന് മന്ത്രി പറഞ്ഞു.
തീരപ്രദേശത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ എട്ട് തീരദേശ പൊലീസ് സ്റേഷനുകള്‍ സ്ഥാപിക്കും. സംസ്ഥാന പൊലീസില്‍ തീരദേശ നിരീക്ഷത്തിനു സംവിധാനമേര്‍പ്പെടുത്തും. ലഹരി മരുന്ന് ഉപയോഗം തടാന്‍ നാര്‍ക്കോട്ടിക് സെല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications