കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയെയും മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • By Staff
Google Oneindia Malayalam News

കാസര്‍കോട്: അമ്മയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കാസര്‍കോഡ് എം.ജി റോഡിലെ പച്ചക്കറി വ്യാപാരി വിജയന്റെ ഭാര്യ രേഖ(26)യെയും മക്കളായ രേജിത്ത് (7), അഖില (2) എന്നിവരെയുമാണ് തിങ്കളാഴ്ച പുലര്‍ച്ചെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രേഖ മക്കള്‍ക്കൊപ്പം ആത്മഹത്യചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടില്‍ ജയനും രേഖയും മക്കളും മാത്രമാണ് താമസിക്കുന്നത്.

രാവിലെ ഉണര്‍ന്നപ്പോള്‍ ഭാര്യയെയും മക്കളെയും കാണാനില്ലെന്ന കാര്യം ജയന്‍ അടുത്തുള്ള ഹോട്ടലില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കപ്പെടുന്നു.

കര്‍ണാടക സ്വദേശിയാണ് രേഖ. കാസര്‍കോട്ടെ ആദ്യകാല വ്യാപാരി കുടുംബമാണ് വിജയന്റെത്. മൃതദേഹങ്ങള്‍ കാസര്‍കോഡ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X