ലയനം: മുരളി എന്‍സിപി നേതാക്കളെ കണ്ടു
തിരുവനന്തപുരം: ഡിഐസിയെ പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കള്ളമാമെന്ന് എന്‍സിപി നേതാക്കള്‍ അറിയിച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ പറയുമ്പോഴും ലയന ചര്‍ച്ചയുമായി എന്‍സിപി നേതൃത്വം മുന്നോട്ടുപോകുന്നു. ഞായറാഴ്ച ലയനം സംബന്ധിച്ച് എന്‍സിപി നേതാക്കള്‍ ഡിഐസി പ്രസിഡന്റ് കെ.മുരളീധരനുമായി ചര്‍ച്ച നടത്തി.
എംഎല്‍എ ഫ്ലാറ്റില്‍ വച്ച് എന്‍സിപി നേതാക്കളായ സിറിയക് ജോണ്‍, എ.സി.ഷണ്മുഖദാസ്, എ.കെ.ശശീന്ദ്രന്‍ എംഎല്‍എ എന്നിവരുമായാണ് മുരളി കൂടിക്കാഴ്ച നടത്ിയത്. ശശീന്ദ്രന്റെ മുറിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
ലയനം സംബന്ധിച്ച് ഡിഐസി നിര്‍വാഹക സമിതി ഞായറാഴ്ച യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ചൊവ്വാഴ്ച എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാര്‍ കെ.കരുണാകരനുമായി കൂടിക്കാഴ്ച നടത്തും. ഈ ചര്‍ച്ചയോടെ ലയനം സംബന്ധിച്ച അന്തിമ ധാരണയുണ്ടാവുമെന്നാണ് കരുതുന്നത്.
ലയനം നടന്നാല്‍ ഭാരവാഹികളെ തീരുമാനിക്കുന്നതായിരിക്കും ഇരുപക്ഷത്തെയും ചിലരെ അതൃപ്തിപ്പെടുത്താനിടയുള്ള ആദ്യഘട്ടം. പലര്‍ക്കും പാര്‍ട്ടി സ്ഥാനങ്ങള്‍ നഷ്ടമായേക്കാമെന്നതിനാല്‍ ലയനത്തോട് ഇരുപാര്‍ട്ടികളിലെയും ചിലര്‍ക്ക് എതിര്‍പ്പുണ്ട്.












Click it and Unblock the Notifications