പ്രഫഷണല്‍കോഴ്സുകളിലേയ്ക്ക് ഓപ്ഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലേയ്ക്കുളള ഓപ്ഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.
സുപ്രിം കോടതിയുടെ ഇടക്കാലവിധിയുടെ അടിസ്ഥാനത്തില്‍ ജസ്റിസ് കെ.ടി തോമസ് കമ്മറ്റി നിര്‍ദ്ദേശിച്ച ഫീസ് ഘടനയുടെ അടിസ്ഥാനത്തിലാണ് ഓപ്ഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്.
മാനേജ്മെന്റുകളും സര്‍ക്കാറും നടത്തിവരുന്ന സമവായ ചര്‍ച്ചകള്‍ക്കിടയില്‍ത്തന്നെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതാണ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കാകുലരാക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഫീസ് സംബന്ധിച്ച് എന്തെങ്കിലും വ്യത്യാസം വരുകയാണെങ്കില്‍ വീണ്ടും ഓപ്ഷന്‍സ്വീകരിക്കേണ്ടിവരും.
ഫീസ് സംബന്ധിച്ച അന്തിമതീരുമാനം സര്‍ക്കാര്‍ പുറപ്പെടുവിക്കാത്തതിനെത്തുടര്‍ന്നാണ് രജിസ്ട്രേഷന്‍ വൈകിയത്. സുപ്രിം കോടതി നിര്‍ദ്ദേശിച്ച പ്രകാരം 50:50 എന്ന അനുപാതത്തിലായിരിക്കും പ്രവേശന നടപടികള്‍ നടക്കുക.












Click it and Unblock the Notifications