പവാര്‍ തണ്ണീര്‍മുക്കം ബണ്ട് സന്ദര്‍ശിച്ചു
ആലപ്പുഴ: കേന്ദ്രകൃഷി മന്ത്രി ശരദ് പാവാര്‍ ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം ബണ്ട് സന്ദര്‍ശിച്ചു.
തിങ്കളാഴ്ച രാവിലെയാണ് മന്ത്രി തണ്ണീര്‍മുക്കത്ത് എത്തിയത്. ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള 100കോടി രൂപയുടെ പദ്ധതി ജലസേചന വകുപ്പ് അധികൃതര്‍ മന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
അഞ്ച് മിനിറ്റു മാത്രമാണ് പവാര്‍ ആലപ്പുഴയില്‍ ചെലവഴിച്ചത്. ആലപ്പുഴയെ കാര്‍ഷിക പാക്കേജില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ പവാര്‍ ഉറപ്പ് നല്‍കിയിട്ടില്ല. ബണ്ടു സന്ദര്‍ശിച്ചശേഷം മന്ത്രി ഹെലിക്കോപ്റ്ററില്‍ തൊടുപുഴയ്ക് തിരിച്ചു.












Click it and Unblock the Notifications