എം.എ.ബേബി രാജിവയ്ക്കണം: കെഎസ്യു
കോട്ടയം: സ്വാശ്രയ കോളജ് പ്രശ്നത്തില്‍ ഇത്രയേറെ അങ്കലാപ്പുകള്‍ക്ക് വഴിവച്ച വിദ്യാഭ്യാസമന്ത്രി എം.എ.ബേബി രാജിവയ്ക്കണമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്‍എ ആവശ്യപ്പെട്ടു.
സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ 50:50 എന്ന അനുപാതത്തില്‍ പ്രവേശനം നടത്താനും മുഴുവന്‍ സീറ്റിലും ജസ്റിസ് കെ.ടി.തോമസ് കമ്മിഷന്‍ നിശ്ചയിച്ച ഫീസ് ഈടാക്കണമെന്നുമാണ് മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണ. ഇത് മെയില്‍ സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ചുള്ള ധാരണയാണ്.
ഇത്തരമൊരു ധാരണയിലാണെത്തുന്നതെങ്കില്‍, സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവിനു ശേഷവും നൂറോളം ദിവസം നിയമ നടപടികളിലൂടെയും സമരങ്ങളിലൂടെയും ഇത്രയേറെ പ്രയാസങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമെന്തായിരുന്നുവെന്ന് പി.സി.വിഷ്ണുനാഥ് ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഇത്രയേറെ പ്രയാസങ്ങള്‍ അനാവശ്യമായി സൃഷ്ടിച്ചത് വിദ്യാഭ്യാസ മന്ത്രിയാണെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവയ്ക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications