സ്വാശ്രയ പ്രശ്നം: ചര്‍ച്ച തുടരും
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രവേശനം സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ പുരോഗതി.
സുപ്രിം കോടതി നിര്‍ദ്ദേശിച്ച പ്രകാരം 50:50 എന്ന അനുപാതത്തില്‍ പ്രവേശനം നടത്താന്‍ തിങ്കളാഴ്ച തന്നെ ഓപ്ഷന്‍ വാങ്ങലും സീറ്റ് അലോട്ട്മെന്‍റും ആരംഭിക്കാന്‍ ചര്‍ച്ചിയില്‍ ധാരണയായിട്ടുണ്ട്.
ഫീസ്, പ്രവേശന മാനദണ്ഡം തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഞായറാഴ്ച ചേര്‍ന്ന രണ്ടുമണിക്കൂര്‍ നീണ്ട് ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രിയും മാനേജ്മെന്റ് പ്രതിനിധികളും അറിയിച്ചു.
എഞ്ചിനീയറിംഗ്, മെഡിക്കല്‍, ബി.എഡ്, നഴ്സിംഗ് കോഴ്സുകളിലേയ്ക്കുള്ള ഫീസ്, പ്രവേശന മാദനണ്ഡം എന്നീ കാര്യങ്ങള്‍ അതാത് മാനേജ്മെന്റുകളുമായി പ്രത്യേക ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരുക്കുന്നത്.
ഫീസിലെയും മറ്റ് മാനദണ്ഡങ്ങളുടെയും മാറ്റം ഇന്റര്‍നെറ്റിലൂടെ വിദ്യാര്‍ത്ഥികളെ അറിയിക്കും. ചര്‍ച്ച സെപ്തംബര്‍ 11,13, 14 തിയ്യതികളില്‍ തുടരും. നിയമത്തില്‍ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചുള്ള പരാമര്‍ശത്തിലുള്ള പോരായ്മകള്‍ പരിഹരിക്കാന്‍ മറ്റ് ചില പ്രമുഖ വ്യക്തികളെ ഉള്‍പ്പെടുത്തി വിശദമായ ചര്‍ച്ചകള്‍ നടത്തും. ഇതിനുള്ള തീയ്യതികള്‍ പിന്നീട് പ്രഖ്യാപിക്കും-ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി വ്യമക്തമാക്കി.
ചര്‍ച്ചയും കൗണ്‍സിലിംഗും ഒരുമിച്ചു നടക്കുന്നത് ഇതാദ്യമായാണ്. പി.എ മുഹമ്മദ് കമ്മറ്റി റിപ്പോര്‍ട്ട്, ഹൈക്കോടതി, സുപ്രിം കോടതി വിധികള്‍ എന്നിവ ചര്‍ച്ചയില്‍ വിഷയങ്ങളായി. ബിഎഡ് ഫീസ് സംബന്ധിച്ച് 11നും മെഡിക്കല്‍ ഫീസ് സംബന്ധിച്ച് 13നും എന്‍ജിനീയറിംഗ് ഫീസ് സംബന്ധിച്ച് 14നുമാണ് തുടര്‍ചര്‍ച്ചകള്‍ നടക്കുകയെന്ന് മാനേജ്മെന്റ് പ്രതിനിധികളായ ജോ. ജോര്‍ജ് പോളുംഡോ. ജിപിസി നായരും അറിയിച്ചു.
മുഹമ്മദ് കമ്മറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് മാനേജ്മെന്റിന് വ്യക്തമായ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. 2006 ജൂലൈ രണ്ടിന് മുമ്പ് നടത്തിയ പ്രവേശനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് സുപ്രിം കോടതിയില്‍ ഉറപ്പു നല്‍കിയാതായി ഡോ. ജിപിസി നായര്‍ ചൂണ്ടിക്കാട്ടി. ഫീസ് കുറവാണെന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ജോര്‍ജ് പോള്‍ പറഞ്ഞു.
സാമൂഹിക നീതി ഒരു വിഭാഗത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. സര്‍ക്കാറിന് കൂടി അതില്‍ പങ്കുണ്ടെന്ന മാനേജ്മെന്റ് നിര്‍ദ്ദേശം പരിഗണിച്ചേയ്ക്കും. ഫീസിനായി നിശ്ചയിച്ച 2.5 ലക്ഷം എന്ന മാനദണ്ഡം ക്രീമിലെയറിനെ നിശ്ചയിക്കാന്‍ വേണ്ടിയുതാണ്. അത് കുറയ്ക്കണം എന്ന് മാനേജ്മന്റ് ഭാഗത്തുനിന്നുണ്ടായ നിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ അനുകൂല തീരമാനമെടുത്തേയ്ക്കും.
മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ എം.എ ബേബി, മാത്യു ടി തോമസ്, ബിനോയ് വിശ്വം, മുന്‍ മന്ത്രി പി.ജെ ജോസഫ്, തിരുവല്ല ആര്‍ച്ച് ബിഷപ്പ് ഐസക് മാര്‍ക്ലീമിക്സ്, പുഷ്പഗിരി ഡയറക്ടര്‍ ഫാദര്‍ എബ്രഹാം കാക്കനാട്, കൊല്ലം ആര്‍ച്ച് ബിഷപ്പ് സ്റാന്‍ലി റോമന്‍, ഡോക്ടര്‍ ജോര്‍ജ് പോള്‍, ഡോ. ഫസല്‍ ഗഫൂര്‍, ഡോ.ജി.പി.സി നായര്‍, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications