Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തു വയസുകാരി 12 മണിക്കൂര്‍ ഓടി

റൂര്‍ക്കല: സ്വാതന്ത്യദിനത്തില്‍ 100 കിലോമീറ്റര്‍ ദൂരം മാരത്തോണ്‍ ഓട്ടം നടത്താന്‍ അനുവാദം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പത്തുവയസുകാരിയായ ആദിവാസി പെണ്‍കുട്ടി 12 മണിക്കൂറോളം നേരം തുടര്‍ച്ചയായി ഓടി.

ഒറീസയിലെ സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം. പഞ്ചാര ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രി 11.30നാണ് ആദിവാസി പെണ്‍കുട്ടിയായ അനസ്തസ്യ ബര്‍ല ഓട്ടം തുടങ്ങിയത്. 12 മണിക്കൂറിനു ശേഷമേ പെണ്‍കുട്ടി ഓട്ടം നിര്‍ത്തിയുള്ളൂ.

ബുധിയ വിവാദത്തിനു ശേഷം അഞ്ച് മണിക്കൂറും 23 മിനുട്ടും കൊണ്ട് കൊണ്ട് 60 കിലോമീറ്റര്‍ ഓടി അനസ്തസ്യ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി അനസ്തസ്യയെ കിടക്കയില്‍ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോള്‍ അവള്‍ മൈതാനത്ത് ഓടുന്നതാണ് കണ്ടെതെന്ന് അച്ഛനമ്മമാര്‍ പറഞ്ഞു. മൈതാനത്ത് നൂറുകണക്കിന് ഗ്രാമവാസികളെത്തി അനസ്തസ്യയെ പ്രോത്സാഹിപ്പിച്ചു.

ആഗസ്ത് 15ന് നൂറ് കിലോമീറ്റര്‍ ഓടുമെന്ന് അനസ്തസ്യ പ്രഖ്യാപിച്ചിരുന്നെങ്കിലും ബുധിയ സംഭവം സൃഷ്ടിച്ച വിവാദത്തെ തുടര്‍ന്ന് അധികൃതര്‍ ഓട്ടത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+