പിബി വിടാന്‍ ജ്യോതിബസുവിന് അനുവാദമില്ല
കൊല്‍ക്കത്ത: 66 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനു ശേഷം പോളിറ്റ് ബ്യൂറോയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ജ്യോതിബസു വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സിപിഎം നേതൃത്വം അതിന് സമ്മതം മൂളിയില്ല.
ആരോഗ്യപരമായ കാരണങ്ങളാല്‍ പിബി വിടാന്‍ താന്‍ ആഗ്രഹിക്കുന്നതായി നേരത്തെ സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. കൊല്‍ക്കത്തയില്‍ നിന്ന് പുറത്തുപോകാനാവാത്ത വിധം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന താന്‍ പിബിയില്‍ തുടര്‍ന്നിട്ട് പ്രയോജനമില്ലെന്ന് ബസു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം ബസു കൊല്‍ക്കത്തയിലെ തന്റെ വീട്ടില്‍ ജ്യോതിബസു വഴുതി വീണിരുന്നു.
പക്ഷേ ബസുവിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് രാജിവയ്ക്കാന്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎം കേന്ദ്രനേതാക്കള്‍. അദ്ദേഹത്തിന്റെ സേവനവും ഉപദേശവും തുടര്‍ന്നും പാര്‍ട്ടിക്ക് ആവശ്യമുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications