മദനിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി
ചെന്നൈ: കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ജാമ്യം നല്‍കാന്‍ മതിയായ കാരണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മദനിക്ക് വിദഗ്ധ ചികിത്സ നല്‍കാനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി വിധി പറയുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. മദനിക്ക് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ ചികിത്സ ലഭ്യമാക്കാമെന്നും ഇതിനായി ജാമ്യം അനുവദിക്കേണ്ടതില്ലെന്നുമാണ് തമിഴ്നാട് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.












Click it and Unblock the Notifications